Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് സെമോക്രാറ്റിക്ക് ഏറ്റുമാനൂര്‍ നിയോജകമണ്ഡലം , നേതൃയോഗവും തെരഞ്ഞെടുപ്പും

 


വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം  ആത്മവിശ്വാസവും , പ്രതീക്ഷയും പകര്‍ന്നിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം പ്രയോജനപ്പെടുത്താന്‍ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു. 


കേരള കോണ്‍ഗ്രസ്  ഡമോക്രാറ്റിക്ക് ഏറ്റുമാനൂര്‍ നിയോജകമണ്ഡലം , നേതൃയോഗവും തെരഞ്ഞെടുപ്പും ഏറ്റുമാനൂര്‍ പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയര്‍മാന്‍ ബാലു ജി വെള്ളിക്കര, സംസ്ഥാന ഭാരവാഹികളായ മോഹന്‍ദാസ് ആബലാറ്റില്‍ , അഡ്വ. സെബാസ്റ്റ്യന്‍ മണിമല, കോട്ടയം ജോണി, ജോയി സി. കാപ്പന്‍ , ബിജു കണിയാമല, അഡ്വ.കെ.ജെ സനല്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റായി ഷാജി തെള്ളകം ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയായി ബിജു തോട്ടത്തില്‍, വൈസ്. പ്രസിഡന്റ് ബൈജു മാടപ്പാട്, ജന.സെക്രട്ടറി ശശിധരന്‍ ചെറുവാണ്ടൂര്‍ , ട്രഷറര്‍ ബൈജു എം.ജി എന്നിവരെ തിരഞ്ഞെടുത്തതായി ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍, ബിജു കണിയമല, ഷാജി തെള്ളകം, ജയ്‌സണ്‍ മേലേല്‍ , ജി ജഗദീശ് , സോജോ പി.സി , ബിജു തോട്ടത്തില്‍, വൈശാഖ് സുരേന്ദ്രന്‍ , ബൈജു മാടപ്പാട് ശശിധരന്‍ ചെറുവാണ്ടൂര്‍ ,  ബൈജു എം.ജി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments