Breaking...

9/recent/ticker-posts

Header Ads Widget

കേരള എന്‍.ജി.ഒ അസോസിയേഷന്‍ 49-ാമത് ജില്ലാ സമ്മേളനം ഓഗസ്റ്റ് 12, 13 തീയതികളില്‍ നടക്കും

 


കേരള എന്‍.ജി.ഒ അസോസിയേഷന്‍ 49-ാമത് ജില്ലാ സമ്മേളനം ഓഗസ്റ്റ് 12, 13 തീയതികളില്‍ കോട്ടയം റെഡ് ക്രോസ് ടവറിലെ ഉമ്മന്‍ ചാണ്ടി നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ഓഗസ്റ്റ് 12 ന് ജില്ലാ കമ്മിറ്റി മീറ്റിംഗും, ജില്ലാ കൗണ്‍സില്‍ യോഗവും നടക്കും. 13- ന് രാവിലെ 10 ന് ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ്ജ് പതാക ഉയര്‍ത്തും.  സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജജ് എം.പി മുഖ്യ അതിഥി ആയിരിക്കും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം ജാഫര്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനവും, ടേഡ് യൂണിയന്‍ സുഹൃദ് സമ്മേളനവും, ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും  നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ്, സെക്രട്ടറി സോജോ തോമസ്, ട്രഷറര്‍ സന്‍ജയ് എസ്. നായര്‍, സംസ്ഥാന സെക്രട്ടറിമാരായ രഞ്ജു കെ മാത്യു, വി.പി ബോബിന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  അഷ്റഫ് പാറപ്പള്ളി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.




Post a Comment

0 Comments