Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ വ്യാപാരി ദിനം ആചരിച്ചു.

 


ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ വ്യാപാരി ദിനം ആചരിച്ചു. ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ ചേമ്പര്‍ പ്രസിഡന്റ് എന്‍.പി. തോമസ് പതാക ഉയര്‍ത്തി. വ്യാപാര ഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗം വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ട്രേഡ് ലൈസന്‍സ് ഫീസ്, തൊഴില്‍ക്കരം, കെട്ടിട നികുതി എന്നിവയിലെ വര്‍ധനവ് മൂലം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധി യോഗം ചര്‍ച്ച ചെയ്തു. ചെറുകിട വ്യാപാര മേഖലയെ നിലനിര്‍ത്തുന്നതിന് ഭരണ നേതൃത്വങ്ങള്‍ നയപരിപാടികളില്‍ മാറ്റുവരുത്താന്‍  തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  വ്യാപാര വ്യവസായ മേഖലയില്‍ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ വിദഗ്ധരുടെ നേത്യത്വത്തില്‍ പഠന ക്ലാസ്സും നടത്തി. യോഗത്തില്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് നേതാക്കളായ എം.എന്‍. സജി മുരിങ്ങയില്‍, രാജു താര, ടി.എം. യാക്കൂബ്, വി.എം. മാത്യു. പി.സി. സുരേഷ്, എ.കെ. സാബു, വനിതാ വിംഗ് പ്രതിനിധികളായ നിര്‍മ്മല ജോഷി, എ.എന്‍ ജമിനി, അമ്മിണി ലക്ഷ്മണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments