Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം നടന്നു.

 


കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം നടന്നു. ഇനിയൊരു ലോകമഹായുദ്ധം  മനുഷ്യരാശിക്ക് താങ്ങാന്‍  പറ്റില്ലെന്നും ഭാവി തലമുറയാണ് ഇക്കാര്യത്തില്‍  മുന്‍കൈയെടുക്കേണ്ടതെന്നും  അദ്ധ്യാപകര്‍ കുട്ടികളെ ഓര്‍മിപ്പിച്ചു. എല്ലാ കാലത്തും  യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്.ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ  യുദ്ധത്തിനെതിരെയാണ് നിലകൊണ്ടിട്ടുള്ളത് എന്നതും കുട്ടികളെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു ദിനാചരണം. കുട്ടികള്‍ യുദ്ധവിരുദ്ധ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും, സഡാക്കോയെ കുറിച്ചുള്ള  കഥ അസംബ്ലിയില്‍ അവതരിപ്പിക്കുകയും ചെയ്തു.പ്രസംഗം, ക്വിസ് മത്സരം, റാലി എന്നീ പരിപാടികളും നടത്തി.




Post a Comment

0 Comments