Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലില്‍ റോബോട്ടിക് സര്‍ജറി വിജയകരമായി പൂര്‍ത്തികരിച്ചു.

 


കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലില്‍ റോബോട്ടിക് സര്‍ജറി വിജയകരമായി പൂര്‍ത്തികരിച്ചു. കോട്ടയം ജില്ലയിലെ ആദ്യത്തെ റോബോട്ടിക് മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് എല്‍.എല്‍.എം. ആശുപത്രിയില്‍ നടന്നത്.  കിടങ്ങൂര്‍ സ്വദേശിയായ രോഗിക്കാണ് മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. എല്‍.എല്‍.എം. ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.  റോബോട്ടിക് സര്‍ജറി സങ്കീര്‍ണ്ണ ശസ്ത്രക്രിയകളിലെ കൃത്യത വര്‍ധിപ്പിക്കുകയും രോഗികളുടെ പുനരാരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കൊറിയന്‍ നിര്‍മ്മിത 'ക്യുവിസ്' റോബോട്ട് ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഓര്‍ത്തോപീഡിക് വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ജിജോ ജോസിന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ ഡോ. നവനീത് എസ്, ഡോ. അഖില്‍ ഒ.എന്‍, ഡോ. ഇജാസ് സിദ്ധിക്ക്, എന്നിവരും പങ്കെടുത്തു സ്റ്റാഫ് നഴ്‌സുമാരായ ജോഫി ജോസ്, ജയലക്ഷ്മി, അനൂപ കെ. ജോര്‍ജ്, ടെക്നീഷ്യന്മാരായ സിബിന്‍ ജോണ്‍സന്‍, വിവേക് എന്നിവരും പങ്കെടുത്തു. ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ സുനിത , ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ അനിജ, മെഡിക്കല്‍ സൂപ്രണ്ട് സിസ്റ്റര്‍ ലത, ഒ.ടി ഇന്‍ചാര്‍ജ് സിസ്റ്റര്‍ സെലിന്‍, ഓപ്പറേഷന്‍ മാനേജര്‍ ലിബിന്‍ എബ്രഹാം എന്നിവര്‍ അഭിനന്ദനം അറിയിച്ചു.  റോബോട്ടിക് ശസ്ത്രക്രിയയിലൂടെ രോഗികള്‍ക്ക് കൂടുതല്‍ മികച്ച ചികിത്സ നല്‍കാന്‍ കഴിയുമെന്നും ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ സുനിത പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായ രോഗി ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ച്  വരുന്നു.




Post a Comment

0 Comments