Breaking...

9/recent/ticker-posts

Header Ads Widget

ചിങ്ങപ്പുലരിയില്‍ കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തില്‍ ഗജപൂജയും ആനയൂട്ടും നടന്നു.

 


ചിങ്ങപ്പുലരിയില്‍ കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തില്‍ ഗജപൂജയും ആനയൂട്ടും നടന്നു. കേരളഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെയും കിടങ്ങൂര്‍ ദേവസ്വത്തിന്റെയും കിടങ്ങൂര്‍ ആന പ്രേമി സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കിടങ്ങൂര്‍ ആനയൂട്ട് നടന്നത്. കാഞ്ഞിരക്കാട്ട് ശേഖരന്‍ , പുതുപ്പള്ളി സാധു , വേണാട്ടുമറ്റം ഗോപാലന്‍ കുട്ടി എന്നീ ഗജശ്രേഷ്ഠരാണ് തൃക്കിടങ്ങൂരപ്പന്റെ തിരുമുമ്പില്‍ ആനയൂട്ടിനായി അണിനിരന്നത്. രാവിലെ മഹാഗണപതി ഹോമത്തിനു ശേഷം ഗജപൂജ ചടങ്ങുകള്‍ ആരംഭിച്ചു. വടവാമന VK വിനോദ് നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.  ഗജപൂജയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു.  സിനിമാതാരം ബാബു നമ്പൂതിരി മുഖ്യാതിഥിയായിരുന്നു പഞ്ചായത്തംഗം ദീപ സുരേഷ് ആശംസകളര്‍പ്പിച്ചു. കിടങ്ങൂര്‍ രാജേഷും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളത്തിനൊപ്പം അണിനിരന്ന ഗജവീരന്മാര്‍ക്ക് മുഖ്യകാര്‍മ്മികനായ വിനോദ് നമ്പൂതിരിയും  ബാബുനമ്പൂതിരിയും ആനയുടമ സംഘം ഭാരവാഹികളുമടക്കമുള്ളവര്‍ ചോറുരുളകള്‍ നല്‍കിയാണ് ആനയൂട്ട്  നടന്നത്. ദേവസ്വം മാനേജര്‍ NP ശ്യാംകുമാര്‍, സെക്രട്ടറി ശ്രീജിത് നമ്പൂതിരി, അസിസ്റ്റന്റ് മാനേജര്‍ നാരായണന്‍ നമ്പൂതിരി , ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായ രവീന്ദ്രനാഥന്‍ നായര്‍ ഉഷശ്രീ , ഹരിപ്രസാദ് ഉണ്ണിപ്പള്ളില്‍, രാജേഷ് നട്ടാശേരി, ഉണ്ണി കിടങ്ങൂര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു . ഗജപൂജയും ആനയൂട്ടും കാണാന്‍ നിരവധി ഭക്തരും ആനപ്രേമികളും കിടങ്ങൂര്‍ ക്ഷേത്രാങ്കണത്തിലെത്തിയിരുന്നു.




Post a Comment

0 Comments