മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി കൂരോപ്പടയില്‍ പഞ്ചായത്ത് തല ശില്പശാല നടത്തി. ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് അധ്യക്ഷനായിരുന്നു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആശാ ബിനു ,പഞ്ചായത്ത് സെക്രട്ടറി എസ് സുനി മോള്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജി പി.റ്റി,പഞ്ചായത്ത് വിഇഒ അലക്സ് ജോര്‍ജ്ജ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി.വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീല ചെറിയാന്‍,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോജി ജോസഫ്, മഞ്ജു കൃഷ്ണകുമാര്‍,അനില്‍ കൂരോപ്പട,ബാബു വട്ടുകുന്നേല്‍,പി.എസ് രാജന്‍, സൗമ്യ കെ.എസ്, വിപിന്‍ സാം, ഹരികുമാര്‍ മറ്റക്കര തുടങ്ങിവര്‍ പ്രസംഗിച്ചു.
0 Comments