Breaking...

9/recent/ticker-posts

Header Ads Widget

ജാതി സെന്‍സസ് ഉടന്‍ നടപ്പാക്കണമെന്ന് ബി.സി.സി.എഫ്

 


ഭരണഘടനാപരമായ പട്ടികജാതി പദവി, ഹിന്ദുമതത്തില്‍പ്പെട്ടവര്‍ക്കു മാത്രമായി നിജപ്പെടുത്തിയ 1950 ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിന്റെ മൂന്നാം ഖണ്ഡിക റദ്ദ് ചെയ്ത്, മതവിവേചനം കൂടാതെ അര്‍ഹരായ എല്ലാ വിഭാഗങ്ങളേയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും, ജാതി സെന്‍സസ് ഉടന്‍ തന്നെ നടപ്പാക്കണമെന്നും ബി.സി.സി.എഫിന്റെ നേതൃത്വത്തില്‍  കോട്ടയത്ത് നടന്ന പട്ടികജാതി ക്രൈസ്തവ സംഗമം ആവശ്യപ്പെട്ടു. ഈ ഉത്തരവ്,  മതസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും അഭിപ്രായമുയര്‍ന്നു.  ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ കേന്ദ്ര സര്‍ക്കാരുകള്‍ അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയാണ് രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മറികടക്കുന്നതിനാണ് പുതുതായി ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. ഇ-ഗ്രാന്റുകള്‍ യഥാസമയം വിതരണം ചെയ്യുക, പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന് മതിയായ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. സമ്മേളനം ബി.സി.സി.എഫ്. പ്രസിഡന്റ് അഡ്വ. ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.എം. രാജീവ് എബ്രാഹം അദ്ധ്യക്ഷത വഹിച്ചു.  കെ.ജെ. ചാക്കോ, ഐ.ആര്‍. സദാനന്ദന്‍, പോള്‍ പൂങ്കൊടി, കുഞ്ഞുമോന്‍ മത്തായി, വി.സി. സുനില്‍, ബോബന്‍ കെ. പോള്‍, സോണിമോന്‍ പി.ടി, റെജി ശങ്കര്‍, വി.ഡി. ജോസ്, സി.ജെ. രാജു, കെ.റ്റി. ബര്‍ണബാസ്,  തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments