Breaking...

9/recent/ticker-posts

Header Ads Widget

താഴത്തങ്ങാടിയില്‍ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു.

 


കോട്ടയം കുമരകം റോഡില്‍ താഴത്തങ്ങാടിയില്‍ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു. ആലുംമൂട് അറുപുഴക്കിടയില്‍ കോട്ടയം ഭാഗത്തു നിന്നും വന്ന വെച്ചൂര്‍ സ്വദേശികളുടെ കാറും, കുമരകം ഭാഗത്തു നിന്നും വന്ന കുമ്മനം സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന ഇരുചക്രവാഹനവുമാണ് കൂട്ടിയിടിച്ചത്.  പാതയോരത്ത് നിന്നും ആറ്റിലേക്ക് മരം മറിഞ്ഞു വീണ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് കോണുകള്‍ക്കും വീപ്പയ്ക്കും സമീപമാണ്  അപകടം നടന്നത്. കഴിഞ്ഞ ഒന്നരമസമായി ആറ്റിലേക്ക് വീണുകിടക്കുന്ന ഈ മരം മുറിച്ചു മാറ്റാനോ, ഇവിടെ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് കോണുകളും, വീപ്പയും മാറ്റുവാനോ നടപടികളായിട്ടില്ല. റോഡില്‍ ടാറിങ്ങിന്റെ പകുതി ഭാഗം വരെ തകര്‍ന്നിരിക്കുകയാണ്. ഇരു ദിശയില്‍ നിന്നും വാഹനങ്ങളെത്തുമ്പോള്‍ ഇവിടെ അപകടങ്ങള്‍ പതിവാകുകയാണ്. വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ റോഡ് തകര്‍ന്ന ഭാഗത്ത് എത്തുമ്പോള്‍ സഡന്‍ ബ്രേക്ക് ഇടുന്നതുംഅപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.  അടിയന്തരമായി മരം മുറിച്ചു മാറ്റി റോഡ് തകര്‍ന്ന ഭാഗം പുനര്‍നിര്‍മ്മിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments