Breaking...

9/recent/ticker-posts

Header Ads Widget

പെന്‍ഷന്‍ അക്കൗണ്ടിലെ തിരിമറി - പെന്‍ഷന്‍ വാങ്ങുന്നവരുടെ കണക്കെടുക്കാന്‍ നഗരസഭയുടെ തീരുമാനം.

 


കോട്ടയം നഗരസഭയില്‍ പെന്‍ഷന്‍ അക്കൗണ്ടിലെ തിരിമറി- പെന്‍ഷന്‍ വാങ്ങുന്നവരുടെ കണക്കെടുക്കാന്‍ നഗരസഭയുടെ തീരുമാനം. പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും മുന്‍ ജീവനക്കാരന്‍ 3 കോടി രൂപ തട്ടിയെടുത്തതിനെ തുടര്‍ന്നാണ് കൃത്യമായ കണക്കെടുപ്പിന് നഗരസഭാധികൃതര്‍ നടപടി ആരംഭിച്ചിരിക്കുന്നത്. പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സഹിതം നഗരസഭയില്‍ നേരിട്ട് ഹൈജരാകണം. ആഗസ്റ്റ് 16 മുതല്‍ 23 വരെ നഗരസഭാ ഓഫിസിലെ ഫ്രണ്ട് ഓഫീസിന് സമീപം ലൈഫ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് സംവിധാനമൊരുക്കും. ഗസറ്റഡ് റാങ്കിലുളള ഉദ്യോഗസ്ഥന്‍ രേഖകള്‍ പരിശോധിക്കും. പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ പെയ്മെന്റ് ഓര്‍ഡര്‍, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സെല്‍ഫ് അറ്റസ്റ്റഡ് കോപ്പിയും ഒറിജിനലും ഹാജരാക്കണം. നിശ്ചിത തീയതികളില്‍ രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ പെന്‍ഷന്‍ സെപ്തംബര്‍ മുതല്‍ താത്കാലികമായി തടഞ്ഞുവയ്ക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. പെന്‍ഷന്‍ ക്രമക്കേടിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു.




Post a Comment

0 Comments