Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ ഫണ്ട് തിരിമറി കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.

 


കോട്ടയം നഗരസഭയിലെ  പെന്‍ഷന്‍ ഫണ്ട് തിരിമറി കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കോട്ടയം നഗരസഭയിലെ മുന്‍ ജീവനക്കാരന്‍ പെന്‍ഷന്‍ ഫണ്ടില്‍ തിരിമറി നടത്തി 3 കോടി രൂപ തട്ടിയെടുത്ത കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് DYSP സാജു വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ക്രൈം ബ്രാഞ്ച് സംഘം നഗരസഭയില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ തേടി. പ്രതി അഖില്‍ സി. വര്‍ഗീസ് ഒളിവില്‍ തുടരുന്നതിനിടെയാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. കോട്ടയം വെസ്റ്റ് പൊലീസാണ്   കേസ് അന്വേഷിച്ചിരുന്നത്.




Post a Comment

0 Comments