Breaking...

9/recent/ticker-posts

Header Ads Widget

പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ മൂന്ന് ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍.

 


കോട്ടയം നഗരസഭയിലെ 3 കോടി രൂപയുടെ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ മൂന്ന് ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. പെന്‍ഷന്‍ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം , സെക്ഷന്‍ ക്ലര്‍ക്ക് ബിന്ദു കെ.ജി, അക്കൗണ്ട് വിഭാഗത്തിലെ ബില്‍ തയ്യാറാക്കുന്ന  സന്തോഷ് കുമാര്‍ എന്നിവരെയാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ സസ്‌പെന്‍ഡ് ചെയ്തത്. 2020 മുതലുള്ള വര്‍ഷങ്ങളിലായി കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന അഖില്‍ സി.വര്‍ഗീസ് പല തവണയായി മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. അഖിലിനെ തദ്ദേശസ്വയം ഭരണ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഖിലിനായി കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഇതിനിടെയാണ് ഇപ്പോള്‍ മൂന്നു ജീവനക്കാരെ കൂടി സസ്‌പെന്‍ഡ്  ചെയ്തത്.





Post a Comment

0 Comments