Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നഗരമധ്യത്തില്‍ ലോറി സ്‌കൂട്ടറിന് പിന്നിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം.

 


കോട്ടയം നഗരമധ്യത്തില്‍ ലോറി സ്‌കൂട്ടറിന് പിന്നിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. കടുവാക്കുളം അയ്മനം തറയില്‍ വീട്ടില്‍ ജോര്‍ജുകുട്ടി ഏബ്രഹാം (63) ആണ് മരിച്ചത്. നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സിലെ മുന്‍ ജീവനക്കാരനാണ്. ശനിയാഴ്ച രാത്രി 7.30ന് മാള്‍ ഓഫ് ജോയിക്ക് മുന്‍പിലായിരുന്നു അപകടം. കാലിലൂടെ ലോറി കയറിയിറങ്ങി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. ടാങ്കര്‍ ലോറി ഇതേ ദിശയില്‍നിന്ന് എത്തിയ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ വാഹനത്തില്‍നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കോട്ടയം ട്രാഫിക് പോലീസ് കേസെടുത്തിട്ടുണ്ട്.




Post a Comment

0 Comments