Breaking...

9/recent/ticker-posts

Header Ads Widget

ചക്കാമ്പുഴ മേഖലയില്‍ KSRTC യുടെ സര്‍വ്വീസ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധമുയരുന്നു

 


ചക്കാമ്പുഴ മേഖലയില്‍ KSRTC യുടെ സര്‍വ്വീസ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധമുയരുന്നു.  KSRTC ചക്കാമ്പുഴ കൊണ്ടാട്, രാമപുരം സര്‍ക്കുലര്‍ ബസ് സര്‍വ്വിസിന്റെ ട്രിപ്പുകള്‍ വെട്ടികുറച്ചത് യാത്രാ ദുരിതത്തിന് കാരണമായി.  വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് മറ്റു യാത്രാമാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വലയുന്നത്. ഈ പ്രദേശങ്ങളിലുള്ളവര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ചക്കാമ്പുഴ കവലിയിലോ രാമപുരത്തോ എത്തിയാല്‍ മാത്രമെ ബസ്സ് യാത്ര സാധ്യമാകു. 8500 രൂപയിലധികം കളഷന്‍ ലഭിച്ചു കൊണ്ടിരുന്ന ബസ്സുകളുടെ സര്‍വ്വീസാണ് ഭാഗികമായി നിര്‍ത്തലാക്കിയത്. ഇതില്‍ ഒരു ബസ് കൊണ്ടാട് വഴി രാമപുരത്തെത്തിയ ശേഷം ഏഴാച്ചേരി വഴിയാണ് പാലായിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതു മൂലം ഏഴാച്ചേരി ഭാഗങ്ങളിലുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളുമാണ്  ഈ സര്‍വ്വീസുകളെ അശ്രയിച്ചിരുന്നത്. ഇപ്പോള്‍ 150 രൂപക്ക് മുകളില്‍ ഓട്ടോ ചാര്‍ജ് മുടക്കിയാണ് ഇവര്‍ മറ്റു ബസ് സ്റ്റോപ്പുകളില്‍ എത്തുന്നത്. പാലാ രാമപുരം റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസ് കമ്പനിയുടെ സ്വാര്‍ത്ഥ താല്‍പര്യമാണ് സര്‍വ്വീസുകള്‍ വെട്ടി കുറച്ചതിനു പിന്നിലെന്ന് പൗരസമതി കണ്‍വീനര്‍ ഡോമിനിക്ക് എലിപ്പുലിക്കാട്ട് ആരോപിച്ചു. സര്‍വ്വീസ്സുകള്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ പ്രത്യക്ഷസമരപരിപാടികളിലേക്ക് കടക്കുമെന്ന് പൗരസമതി ഭാരവാഹികള്‍ പറഞ്ഞു.




Post a Comment

0 Comments