Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിക്ക് ശുപാര്‍ശ.

 


കോട്ടയം നഗരസഭയിലെ 3 കോടി രൂപയുടെ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പില്‍ നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിക്ക് ശുപാര്‍ശ. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നഗരസഭാ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ഉള്ളത്. നഗരസഭാ സെക്രട്ടറി ബി. അനില്‍കുമാര്‍ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതായും മേല്‍നോട്ടത്തില്‍ വീഴ്ച ഉണ്ടായതായും തദ്ദേശ സ്വയംഭരണ വകുപ്പ് ആഭ്യന്തര ഓഡിറ്റ് വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിക്ക് ശുപാര്‍ശ ഉണ്ടായിരിക്കുന്നത്. നഗരസഭാ സെക്രട്ടറി അടക്കം 2020 മുതല്‍ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. ഇവര്‍ക്ക് എല്ലാവര്‍ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാഥമിക പരിശോധനയില്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയ നഗരസഭയിലെ അക്കൗണ്ട് വിഭാഗം കൈകാര്യം ചെയ്തിരുന്ന ശ്യാം , ബിന്ദു, സന്തോഷ് കുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി കൂടി ആരംഭിച്ചിരിക്കുന്നത്. അതേസമയം സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് Dysp സാജുവര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നഗരസഭയിലെത്തി സെക്രട്ടറി അടക്കമുള്ള  ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു തട്ടിപ്പു നടത്തിയ മുന്‍ജീവനക്കാരന്‍ അഖില്‍ Cവര്‍ഗീസിനെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല   ഇയാള്‍ ഒളിവിലാണെന്നാണ്  പോലീസ് പറയുന്നത്.




Post a Comment

0 Comments