Breaking...

9/recent/ticker-posts

Header Ads Widget

പൂവന്‍തുരുത്തില്‍ രാത്രികാലത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം

 


കോട്ടയം പൂവന്‍തുരുത്തില്‍ രാത്രികാലത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. വീടിന്റെ അടുക്കളഭാഗത്ത് പതുങ്ങി നിന്നയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. തിങ്കളാഴ്ച രാത്രി എട്ടരയോടെ പൂവന്‍തുരുത്ത് വ്യവസായ മേഖലയ്ക്കു സമീപമായിരുന്നു സംഭവം.  വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ അടുക്കള ഭാഗത്തെ വാതില്‍ തുറന്നതോടെയാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന്, ഇവര്‍ ബഹളം വച്ചതോടെ ഇയാള്‍ സമീപത്തെ വീട്ടിലേയ്ക്ക് ഓടിരക്ഷപെടാന്‍ ശ്രമിച്ചു. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി. ഇതിന് ശേഷം കോട്ടയം പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം വിളിച്ചു വരുത്തി. ഇയാളെ കൈമാറി. ഇയാളുടെ സഹോദരന്‍ ഇവിടെ ജോലി ചെയ്യുന്നതായി അറിയിച്ചതോടെ പൊലീസ് ഇയാളെയും വിളിച്ചു വരുത്തി. ഇതിന് ശേഷം ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഇതര സംസ്ഥാന തൊഴിലാളി പെണ്‍കുട്ടിയെ കടന്നു പിടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് ശേഷം ഇവിടെ നാട്ടുകാര്‍ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് സമീപത്ത് തന്നെയാണ് ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ വലിയ അക്രമ സംഭവം ഉണ്ടായിട്ടു പോലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ അക്രമികളെ അമര്‍ച്ച ചെയ്യാന്‍ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.





Post a Comment

0 Comments