Breaking...

9/recent/ticker-posts

Header Ads Widget

തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷം

 


തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷം കോട്ടയത്ത് നടന്നു. കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ തദ്ദേശീയ മേഖലകളില്‍ കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശ ജനതയെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കോട്ടയം ചൈതന്യ പാസ്റ്റര്‍ സെന്ററിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ഇതിന്റെ ഭാഗമായി നടന്ന പൊതുയോഗത്തിന്റെ ഉദ്ഘാടനം പാലക്കാട് , കോട്ടയം, തൃശ്ശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീയുടെ തദ്ദേശീയ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അംഗങ്ങള്‍ ഒത്തുചേര്‍ന്ന് നിര്‍വഹിച്ചു. കുടുംബശ്രീ സോഷ്യല്‍ ഇന്‍ക്ലുഷന്‍ സോഷ്യല്‍ ഡെവലപ്മെന്റ് വിഭാഗം പ്രോഗ്രാം ഓഫീസര്‍ ഡോ ബി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.  ടാറ്റാ കണ്‍സള്‍ട്ടന്‍സി ഗവേഷണ വിഭാഗം മേധാവി  റോബിന്‍ ടോമി മുഖ്യപ്രഭാഷണം നടത്തി. വിവിധ തദ്ദേശീയ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയിലെ പ്രവര്‍ത്തകര്‍ അതാത് തദ്ദേശീയ മേഖലകളുടെ സവിശേഷതകളും തദ്ദേശീയ ജനത മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളെയും കുറിച്ച് അനുഭവങ്ങള്‍ പങ്കുവച്ചു കുടുംബശ്രീ സോഷ്യല്‍ ഇന്‍ക്ലുഷന്‍ വിഭാഗം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി രാജന്‍ , സോഷ്യല്‍ ഇന്‍ക്ലുഷന്‍ വിഭാഗം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജിഷ്ണു ഗോപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  വരും ദിവസങ്ങളില്‍്  തദ്ദേശീയ ജന മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ ദുരന്ത നിവാരണ പരിശീലനം നടക്കും.




Post a Comment

0 Comments