Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ജെ.ആര്‍ സില്‍ക്സില്‍ കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേക വിഭാഗം തുറന്നു.

 


കുറവിലങ്ങാട് ജെ.ആര്‍ സില്‍ക്സില്‍ കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേക വിഭാഗം തുറന്നു. കുറവിലങ്ങാട്ട് വസ്ത്രവിസ്മയമൊക്കുന്ന JR സില്‍ക്ക്‌സ് ഇപ്പോള്‍ 5000 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ടു നിലകളിലായാണ് വസ്ത്രശേഖരമൊരുക്കുന്നത്. താഴത്തെ നിലയില്‍ സ്ത്രീകള്‍ക്കും, ഒന്നാം നിലയില്‍ കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമായി വിപുലമായ വസ്ത്ര ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കും ടീനേജേഴ്‌സിനും പ്രായമായവര്‍ക്കുമുള്ള ഗുണമേന്‍മയുള്ള വസ്ത്രങ്ങളാണ് മിതമായ നിരക്കില്‍  ജെ.ആര്‍ സില്‍ക്സ് ലഭ്യമാക്കുന്നതെന്ന് സ്ഥാപന ഉടമ രഞ്ജിത് തോമസ് അറിയിച്ചു. പുതുതായി ആരംഭിച്ച കിഡ്സ് ആന്‍ഡ് ജെന്റ്സ് വിഭാഗത്തിന്റെ ഉദ്ഘാടനം കുറവിലങ്ങാട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജീബ് ഇ നിര്‍വഹിച്ചു. 


എസ്എന്‍ഡിപി യൂണിയന്‍ വൈസ് പ്രസിഡന്റ് കെ എസ് കിഷോര്‍കുമാറും, ഭാര്യ ദീപ്തി കിഷോറും  ചേര്‍ന്ന് ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി എബ്രാഹം ചിറ്റക്കാട്ട്, വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് ബേബിച്ചന്‍ തയ്യില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഓണത്തോട് അനുബന്ധിച്ച് ജെ.ആര്‍ സില്‍ക്സില്‍ പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. എം.സി റോഡരികില്‍ കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമാണ് ജെ.ആര്‍ സില്‍ക്സ് പ്രവര്‍ത്തിക്കുന്നത്. ഗുണമേന്മയും വിലക്കുറവും ഒരേ കുടക്കീഴില്‍ ലഭ്യമാക്കുകയാണ് JRസില്‍ക്‌സ്.





Post a Comment

0 Comments