കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും, കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാചരണം അഡ്വ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍ മുഖ്യ പ്രഭാഷണവും, ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി കര്‍ഷകദിന സന്ദേശവും, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ നിഷ മേരി സിറിയക് പദ്ധതി വിശദീകരണവും നടത്തി. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ സജികുമാര്‍ വയനാട് ദുരന്ത ബാധിതരേയും മണ്‍മറഞ്ഞ പൂര്‍വ്വകാല കര്‍ഷകരേയും അനുസ്മരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സാബു ജോര്‍ജ് കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് ഷിജിന വി.എം എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ജില്ലയുടെ 75-ാം പിറന്നാളിനോടനുബന്ധിച്ച് 75 കര്‍ഷക പ്രതിനിധികളെ ആദരിച്ചു. മികച്ച കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് 75 കര്‍ഷകര്‍ക്കും സമ്മാനിച്ചു. പഞ്ചായത്തിലെ മികച്ച കൃഷിക്കൂട്ടത്തിന് തയ്യില്‍ പാപ്പന്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. പായസവിതരണവും നടത്തി.
0 Comments