Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 101111 രൂപ സമാഹരിച്ചു നല്‍കി.

 


വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒരു ലക്ഷത്തി ആയിരത്തി ഒരു നൂറ്റി പതിനൊന്ന് രൂപ സമാഹരിച്ചു നല്‍കി. വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളും മാനേജ്‌മെന്റും ചേര്‍ന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി.  ജില്ലാ കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രതിനിധികള്‍  കോട്ടയം കളക്ടര്‍ ജോണ്‍ വി. സാമുവലിന് തുക നേരിട്ട് കൈമാറി. സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ മറ്റാവശ്യങ്ങള്‍ക്കായി മാറ്റി വച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും തുക സമാഹരിച്ച സ്‌കൂള്‍ പിടിഎയെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും കലക്ടര്‍ അഭിനന്ദിച്ചു.  പി ടി എ പ്രസിഡന്റ് സി.കെ.രാജേഷ് കുമാര്‍ തുക കൈമാറി. എസ് എം സി ചെയര്‍മാന്‍ പി. സന്തോഷ് കുമാര്‍, പി ടി എ വൈസ് പ്രസിഡന്റ് ടി.എസ്. അജിത്ത് കുമാര്‍, അംഗങ്ങളായ എം.എസ്. ഉണ്ണികൃഷ്ണന്‍, രാഖി രാഘവന്‍, എ.എം. മനോജ്, അധ്യാപകന്‍ പി.എസ്. ദിലീപ് കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച തുക സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റാണി ജോസഫും പിടിഎ ഭാരവാഹികളും ചേര്‍ന്ന് സ്‌കൂള്‍ മാനേജര്‍ പഴയിടം മോഹനന്‍ നമ്പൂതിരിയ്ക്ക് കൈമാറി. തുടര്‍ന്ന് PTA ഭാരവാഹികളും അധ്യാപകരും ചേര്‍ന്ന് കോട്ടയം ജില്ലാ കലക്ട്രേറ്റിലെത്തി തുക കലക്ടര്‍ക്ക് കൈമാറുകയായിരുന്നു.




Post a Comment

0 Comments