Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ പൊതു തെരഞ്ഞെടുപ്പുകളുടെ മാതൃകയില്‍ നടന്നു

 


കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ പൊതു തെരഞ്ഞെടുപ്പുകളുടെ മാതൃകയില്‍ നടന്നു. ലോക്‌സഭ നിയമസഭ തെരഞ്ഞെടുപ്പുകളുടെ നടപടിക്രമങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ അവസരമൊരുക്കി. യു.പി വിഭാഗത്തിനും ഹൈസ്‌കൂളിനുമായി പ്രത്യേകം പോളിംഗ് ബൂത്തുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ബൂത്തില്‍ വോട്ട് ചെയ്യേണ്ട കുട്ടികളുടെ പേര് ഉള്‍പ്പെടുത്തി തയ്യാറാക്കിയ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒപ്പിട്ടതിനു ശേഷം ചൂണ്ടുവിരലില്‍ മഷി അടയാളം ഇട്ട് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ട്  ചെയ്യുന്ന മാതൃകയിലാണ് വോട്ടെടുപ്പ്  ക്രമീകരിച്ചത്. പ്രിന്‍സിപ്പാള്‍ അനൂപ് കെ സെബാസ്റ്റ്യന്‍,ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ് അദ്ധ്യാപകരായ ടോം കെ മാത്യു, സിസ്റ്റര്‍ ഷിമിത തോമസ്, ഷിജിമോള്‍ എം.സി, എന്നിവരും സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബും ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments