കുറവിലങ്ങാട് കളത്തൂരില്‍ പള്ളിയില്‍ പോയ മധ്യവയസ്‌കയെ പതിയിരുന്ന് ആക്രമിച്ച് മാല കവര്‍ന്നു. കളത്തൂര്‍ ചെമ്പിലോട്ടു വീട്ടില്‍ ഫിലോമിന തോമസിനു നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ 5.50 ഓടെ കളത്തൂര്‍ പള്ളിക്ക് സമീപം ആയിരുന്നു സംഭവം. പള്ളിയുടെ പിന്നിലുള്ള റോഡില്‍ വച്ച് മുഖം മറച്ചെത്തിയ ആള്‍ ഫിലോമിനയെ ആക്രമിച്ച് കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ആക്രമണത്തില്‍ ഫിലോമിനയുടെ ഇടതു ചെവിക്ക് പരിക്കേറ്റു.
ഫിലോമിന ഒച്ച വച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. കറുത്ത ഷര്‍ട്ടും കാവി മുണ്ടും ആയിരുന്നു ആക്രമിയുടെ വേഷമെന്ന് ഫിലോമിന പറഞ്ഞു. ഇയാളെ മുന്‍പ് കണ്ട് പരിചയമില്ലെന്ന് ഫിലോമിന വ്യക്തമാക്കി. ചെവിയില്‍ സാരമായി പരിക്കേറ്റ പരിക്കേറ്റ ഫിലോമിനയെ കുറവിലങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
0 Comments