Breaking...

9/recent/ticker-posts

Header Ads Widget

ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം നടന്നു.

 


ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം നടന്നു. കൃഷിയിലൂടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ദിനാചരണം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ തരിശായി കിടന്ന ഭൂമി വൃത്തിയാക്കി പച്ചക്കറിത്തൈകള്‍ നട്ടുകൊണ്ട് പ്രസിഡന്റ് റാണി ജോസ്  കര്‍ഷക ദിനം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും പച്ചക്കറിത്തൈകള്‍ നട്ടു. വൈസ് പ്രസിഡന്റ്   ആനന്ദ് മാത്യു ചെറുവള്ളില്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ലിസമ്മ ബോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  ജോസ് തോമസ് ചെമ്പകശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  അനില മാത്തുക്കുട്ടി, ജനപ്രതിനിധികളായ  ബിജു പി.കെ, സെബാസ്റ്റ്യന്‍ കെ.എസ്,  ലാലി സണ്ണി,  ഷിബു പൂവേലില്‍,  ജെസ്സി ജോര്‍ജ്ജ്,  ജോസി ജോസഫ്, റൂബി ജോസ്,  ഷീലാ ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  സുഭാഷ് കെ.സി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments