Breaking...

9/recent/ticker-posts

Header Ads Widget

ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് 21 സെന്റ് സ്ഥലം നല്‍കി

 


വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് 21 സെന്റ് സ്ഥലം നല്‍കി പാലാ വെള്ളഞ്ചൂരിലെ സാന്ദ്രയും സാനിയയും മാതൃകയായി. DYFI സംസ്ഥാന കമ്മറ്റി 25 കുടുംബങ്ങള്‍ക്ക് വീടുനല്‍കുന്ന പദ്ധതിക്കുവേണ്ടിയാണ് സ്ഥലം വിട്ടുനല്‍കുന്നത്. കരൂര്‍ വെള്ളഞ്ചൂര്‍ ചാത്തംകുളം കുടുംബാംഗങ്ങളായ സാന്ദ്രയുടെയും സാനിയയുടെയും അമ്മ ബീനയുടെയും പേരില്‍ തൊടുപുഴയ്ക്ക് സമീപം  മുട്ടത്തുള്ള 21സെന്റ് സ്ഥലത്തിന്റെ രേഖകള്‍ DYFI യ്ക് കൈമാറി. DYFI കേന്ദ്രക്കമ്മറ്റിയംഗം ജയ്ക്ക് C തോമസ്, ജില്ലാ ഭാരവാഹികളായ ബി സുരേഷ്‌കുമാര്‍ ,  അഡ്വ B മഹേഷ് ചന്ദ്രന്‍, ബ്ലോക് സെക്രട്ടറി അഡ്വ. വിഷ്ണു NR,  പ്രസിഡന്റ് അജിത് KS എന്നിവര്‍ക്കാണ് രേഖകള്‍ കൈമാറിയത്. ബ്ലോക്ക് ഭാരവാഹികളായ രഞ്ജിത് സന്തോഷ്, ആതിരാ സാബു, നഗരസഭാംഗം ജോസിന്‍ ബിനോ , അലന്‍ ജോര്‍ജ് , സുനില്‍ കൃഷ്ണ , ജിബു ബാബു, കാര്‍ത്തിക് സാബു എന്നിവരും സന്നിഹിതരായിരുന്നു.




Post a Comment

0 Comments