Breaking...

9/recent/ticker-posts

Header Ads Widget

ട്രെയിന്‍ യാത്രക്കാരുടെ ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന അസം സ്വദേശി പിടിയിലായി.

 


ട്രെയിന്‍ യാത്രക്കാരുടെ ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന അസം സ്വദേശി റെയില്‍വേ പൊലീസിന്റെ പിടിയിലായി. അസം നാഗ ജില്ലയില്‍ ജുരായിര പുസ്‌കിയ മൈനുള്‍ ഹക്ക് (21) നെയാണ് കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തിന്  പൂനൈ കന്യാകുമാരി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ ലാപ്‌ടോപ്പ് ആണ് പ്രതി മോഷ്ടിച്ചത്. ട്രെയിന്‍ കോട്ടയം ഭാഗത്ത് എത്തിയപ്പോള്‍ ഇയാള്‍ ലാപ്‌ടോപ്പ് മോഷ്ടിച്ച ശേഷം ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് എത്തിയതോടെയാണ് ലാപ്‌ടോപ്പ് മോഷണം പോയ വിവരം പരാതിക്കാരന്‍ അറിയുന്നത്. തുടര്‍ന്ന് ഇദ്ദേഹം തിരുവനന്തപുരം റെയില്‍വേ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കോട്ടയം റെയില്‍വേ പോലീസിന് കൈമാറി. പോലീസ് സംഘം പ്രതിയുടെ വിവരങ്ങള്‍ സസൂക്ഷ്മമായി നിരീക്ഷണം ചെയ്യുന്നതിനിടെ , മോഷണം പോയ ലാപ്‌ടോപ്പ് പെരുമ്പാവൂരില്‍ ഓണ്‍ ആയതായി കണ്ടെത്തി. തുടര്‍ന്ന് പെരുമ്പാവൂരിലെ കടയുടമേ ബന്ധപ്പെട്ടപ്പോള്‍ , ലാപ്‌ടോപ്പ് വിറ്റയാളുടെ ചിത്രം പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം പരിശോധന ശക്തമാക്കി. ഇതിനിടെ പ്രതി മറ്റൊരു മൊബൈല്‍ ഫോണുമായി ഇതേ കടയില്‍ തന്നെ വീണ്ടും എത്തി. ഈ വിവരം കടയുടമ കോട്ടയം റെയില്‍വേ പോലീസ് അ സംഘത്തെ അറിയിച്ചു. ഇതേ തുടര്‍ന്ന് കോട്ടയം റെയില്‍വേ പോലീസ് സ്‌ക്വാഡ് സംഘം  സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡില്‍ എടുത്തു. ഇയാളില്‍ നിന്നും മറ്റൊരു മൊബൈല്‍ ഫോണും പിടിച്ചെടുത്തു. എസ്എച്ച്ഒ റെജി പി. ജോസഫ് , സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രതീഷ് ,  ദിലീപ് , സിവില്‍ പൊലീസ് ഓഫിസര്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ്ചെയ്തു.




Post a Comment

0 Comments