Breaking...

9/recent/ticker-posts

Header Ads Widget

എല്‍ഡിഎഫ് നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

 


കോട്ടയം നഗരസഭയുടെ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും മുന്‍ ജീവനക്കാരന്‍ 3 കോടി രൂപ തട്ടിയെടുത്ത സംഭവം നഗരസഭാ ഭരണസമിതിയുടെ അനാസ്ഥമൂലമാണെന്ന് ആരോപിച്ച് എല്‍ഡിഎഫ് ന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ നടന്ന തട്ടിപ്പിന് എല്‍ഡിഎഫിനെ പഴിചാരുന്നത് അപഹാസ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം നഗരസഭ ഭരണസമിതി അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ഊട്ടി ലോഡ്ജ് പൊളിച്ചതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ഏരിയാ സെക്രട്ടറി ബി ശശികുമാര്‍, ജില്ലാ കമ്മറ്റിയംഗം സി എന്‍ സത്യനേശന്‍, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനില്‍, മറ്റ് ഇടതുകൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments