Breaking...

9/recent/ticker-posts

Header Ads Widget

നിയമ സാക്ഷരതാ പരിപാടി ശ്രദ്ധേയമാകുന്നു

 


കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും  നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംവാദ   കുട്ടികൾക്കായുള്ള നിയമ സാക്ഷരതാ പരിപാടി ശ്രദ്ധേയമാകുന്നു.   ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി തലത്തിൽ പഠിക്കുന്ന കുട്ടികൾക്ക് നിയമസാക്ഷരത നൽകുന്നതിനായി ലീഗൽ ലിറ്ററസി ക്ലബ്ബുകൾ രൂപീകരിക്കുവാനും ഭരണഘടന മൂല്യങ്ങൾ. മൗലിക കർത്തവ്യങ്ങൾ. മനുഷ്യാവകാശം റോഡ് സുരക്ഷ  വിവരാവകാശ നിയമം അടക്കം 12 വിഷയങ്ങളിൽ  ക്ലാസുകൾ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു  കുമരകം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലീഗൽ ലിറ്ററസി ക്ലബ് അംഗങ്ങൾക്കായി നിയമ ബോധന പരിപാടി നടന്നു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി യും സബ് ജഡ്ജിയുമായ  ജി പ്രവീൺ കുമാർ ആമുഖ പ്രസംഗം നടത്തി   ജീവിത നൈപുണികളെ സംബന്ധിച്ച് കൗൺസിലർ സേതു ക്ലാസ്സെടുത്തു     ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്ഷൻ ഓഫീസർ ഇൻ ചാർജ്   ആർ അരുൺ കൃഷ്ണ യുടെ നേതൃത്വത്തിൽ ക്ലബ്ബ് അംഗങ്ങളെ കോട്ടയം കളക്ടറേറ്റിൽ  വിവിധ കോടതികളിൽ കൊണ്ടുപോയി കോടതി നടപടി ക്രമങ്ങൾ   പരിചയ പ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ് അലീഷാ മാത്യു ഭരണഘടന മൂല്യങ്ങളെക്കുറിച്ച് ക്ലാസ് എടുത്തുപ്രിൻസിപ്പൽ ബിയട്രീസ് മരിയ ഹെഡ്‌മിസ്ട്രെസ് സുനിത ലീഗൽ ലിറ്ററസി കോഡിനേറ്റർ മാരായ  ടി സത്യൻ, ആഷാ ബോസ്സ്, ബിബിൻ തോമസ്  എന്നിവർ  നേതൃത്വം നൽകി



Post a Comment

0 Comments