Breaking...

9/recent/ticker-posts

Header Ads Widget

യൂത്ത് എമ്പവര്‍മെന്റ് പ്രോഗ്രാമും, സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ വിതരണവും

 


ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ യൂത്ത് എമ്പവര്‍മെന്റ് പ്രോഗ്രാമും, സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ വിതരണവും  പാലാ സെന്റ് തോമസ് കോളജില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം നിഷ ജോസ് കെ മാണി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിബി ജെയിംസ്  അധ്യക്ഷനായിരുന്നു. നിഷാ ജോസ് കെ മാണി, മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് 318Bയുടെ മുന്‍ ഗവര്‍ണ്ണര്‍ ഡോക്ടര്‍ സണ്ണി വി സഖറിയ മുഖ്യ പ്രഭാഷണം നടത്തി. ലയണ്‍സ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍  സിബി മാത്യു വിഷയാവതരണം നടത്തി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു, സെക്രട്ടറി  മനേഷ് കല്ലറയ്ക്കല്‍, അഡ്മിനിസ്‌ട്രേറ്റര്‍  റ്റിറ്റോ റ്റി തെക്കേല്‍, കോളേജ് വൈസ് ചെയ്യര്‍പേഴ്‌സണ്‍ നിമിഷാ കെ ആര്‍,  ആര്‍ട്‌സ് ക്ലബ് സെക്രട്ടറി എഡ്‌വിന്‍ കെ ബെന്നി എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments