Breaking...

9/recent/ticker-posts

Header Ads Widget

ലിറ്റില്‍ കൈറ്റ്‌സ് 2024-27 ബാച്ചിന്റെ പ്രാഥമിക ക്യാമ്പ്

 


കുട്ടികളുടെ സംസ്ഥാന തല ഐ .ടി കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്‌സ് 2024-27 ബാച്ചിന്റെ പ്രാഥമിക ക്യാമ്പ് മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളില്‍ നടന്നു.  സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ വച്ച് നടത്തിയ ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ്  ലിന്റ എസ്  പുതിയാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍  അനൂപ് ഗോപാലകൃഷ്ണന്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയുള്ള ക്ലാസ് നയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , പ്രോഗ്രാമിംഗ്, ആനിമേഷന്‍, റോബോട്ടിക്‌സ് എന്നീ വിഭാഗങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് വിവര സാങ്കേതിക വിദ്യയുടെ പുതു ലോകം തുറന്നു. ആനിമേഷന്‍ വിഭാഗത്തില്‍ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിലെ സീനിയര്‍ ലിറ്റില്‍ കൈറ്റ്‌സ് അംഗം മാസ്റ്റര്‍ ക്രിസ്‌ജോ ജയ്‌സണ്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. മാതാപിതാക്കള്‍ക്കുള്ള സെമിനാറില്‍ ജെറോം റോബിന്‍സ് ,റോബോട്ടിക്‌സ് പ്രവര്‍ത്തനം  പരിചയപ്പെടുത്തി.  കൈറ്റ് മാസ്റ്റര്‍മാരായ  ജെയിംസ്  ഇജെ  സില്‍ബി ആന്റോ എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments