Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് NSS യൂണിയന്റെ ആഭിമുഖ്യത്തില്‍ വായ്പ വിതരണ മേള

 


മീനച്ചില്‍ താലൂക്ക് NSS യൂണിയന്റെ ആഭിമുഖ്യത്തില്‍ വായ്പ വിതരണ മേള യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. താലൂക്ക് NSS  യൂണിയന്‍ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് , താലൂക്കിലെ പതിനൊന്ന് വനിതാ സ്വയംസഹായ സംഘങ്ങള്‍ക്കായി വായ്പാ വിതരണം നടത്തിയത്. ധനലക്ഷ്മി ബാങ്ക് മുഖേന  ഒരു കോടി അറുപത്തിഅഞ്ചു ലക്ഷം രൂപായാണ്  വായ്പയായി വിതരണം ചെയ്തത്. യോഗത്തില്‍ യൂണിയന്‍ ചെയര്‍മാന്‍  പി എസ് ഷാജികുമാര്‍ അധ്യക്ഷത വഹിച്ചു.  യൂണിയന്‍ സെക്രട്ടറി  കെ രാജഗോപാലന്‍ ,യൂണിയന്‍ കമ്മറ്റി അംഗങ്ങളായ അജിത്ത് സി നായര്‍ , വി എസ് ശശികുമാര്‍ ,യൂണിയന്‍ ഇന്‍സ്പെക്ടര്‍ പി എം ജയറാം ധനലക്ഷ്മി ബാങ്ക് മാനേജര്‍ സുഷമ മാത്യു വനിതാ യൂണിയന്‍ പ്രസിഡന്റ്  ബിജി മനോജ് , NSS പ്രതിനിധി സഭാ മെമ്പര്‍ ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സാമ്പത്തിക  ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യമൊരുക്കിയാണ് വായ്പകള്‍  നല്‍കുന്നത്. സ്വത്യ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഓരോ ഗ്രൂപ്പിനും വായ്പ അനുവദിക്കുന്നത്.




Post a Comment

0 Comments