Breaking...

9/recent/ticker-posts

Header Ads Widget

പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി

 


കിടങ്ങൂര്‍ ഗവണ്‍മെന്റ് എല്‍ പി ബി സ്‌കൂളില്‍ പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.  പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കല്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പിജി സുരേഷ് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് , വാര്‍ഡ് മെമ്പര്‍മാരായ പി ടി സനില്‍കുമാര്‍,  ദീപലത  ,കുഞ്ഞുമോള്‍ ടോമി , സിബി സിബി തുടങ്ങിയവര്‍ പങ്കെടുത്തു.  സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കരാട്ടെ പരിശീലനത്തിന്റെ ഉദ്ഘാടനം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മന്‍ പി.ടി സനില്‍കുമാര്‍ നിര്‍വഹിച്ചു.  സ്‌കൂള്‍ ഹെഡ്മിട്രസ് ബിന്‍സി, പിടിഎ പ്രസിഡണ്ട് ഹരികുമാര്‍,  സബിത, ബി  ആര്‍ സി പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments