Breaking...

9/recent/ticker-posts

Header Ads Widget

മദ്യവില്പനക്കാരനും വാറ്റുകാരനും എക്‌സൈസ് പിടിയില്‍.

 


പാറമ്പുഴയില്‍ മദ്യവില്പനക്കാരനും വാറ്റുകാരനും എക്‌സൈസ് പിടിയില്‍. കോട്ടയം പാറമ്പുഴ തെക്കേടങ്ങട്ട് കെ.ബാലകൃഷ്ണന്‍ (65) നെ അഞ്ച് ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ വാഷുമായും, മറ്റൊരു കേസില്‍ പാറമ്പുഴ കരിങ്ങാംതറ അനീഷ് കെ (43) എന്ന ആളെ  4.5 ലിറ്റര്‍ മദ്യവുമായും കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആനന്ദ രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ബാലകൃഷ്ണന്‍ സ്വന്തമായി വാറ്റിയ ചാരായവുമായി  ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി ഇറങ്ങുന്ന സമയത്ത് എക്‌സൈസുകാര്‍ തടയുകയും ഇയാള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച ചാരായവും  ചാരായം നിര്‍മ്മിക്കുന്നതിനുള്ള വാഷും കണ്ടെടുക്കുകയുമായിരുന്നു. ഇയാള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. അനീഷ് അനധികൃതമായി മദ്യം വില്‍പ്പന നടത്തുമ്പോഴാണ് പിടിയിലായത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.  അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കണ്ണന്‍ C, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് S , ജോസഫ് കെ ജി , എക്‌സൈസ് ഡ്രൈവര്‍ അനസ് സി.കെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.




Post a Comment

0 Comments