Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട് ഐരാറ്റുനടയില്‍ റോഡ് ഇടിഞ്ഞ് താഴുന്നു

 


കോട്ടയം കുമളി ദേശീയപാത 183 -ല്‍ മണര്‍കാട് ഐരാറ്റുനടയില്‍ റോഡ് ഇടിഞ്ഞ് താഴുന്നു. റോഡില്‍ രൂപപ്പെട്ട വിള്ളല്‍ വലിയ അപകട കെണിയാണ് ഉയര്‍ത്തുന്നത്. 2019 ലെ കനത്ത മഴയില്‍ 30 മീറ്ററോളം ദൂരത്തില്‍ റോഡിന്റെ മധ്യഭാഗം വരെ തകര്‍ന്നിരുന്നതിനെ തുടര്‍ന്ന് ദേശീയ പാത അധികൃതര്‍ കഴിഞ്ഞ വര്‍ഷം നവീകരണം നടത്തിയിരുന്നു. റോഡ്  ബലപ്പെടുത്താന്‍ പാടത്ത് ഫൗണ്ടേഷന്‍ ഇട്ട് ബെല്‍റ്റ് വാര്‍ത്ത് കല്‍ക്കെട്ട് കെട്ടിയുയര്‍ത്തിയാണ് ദേശീയ പാത  നിര്‍മ്മിച്ചത്. എന്നാല്‍ കഴിഞ്ഞയിടെ ഉണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ റോഡ് വീണ്ടും ഇരുന്നു. ടാറിംങിന് വിള്ളല്‍ ഉണ്ടാവുകയും ചെയ്തു. പ്രധാനമായും ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ് റോഡ് അപകട ഭീഷണിയായി മാറിയിരിക്കുന്നത്.  കുപ്പികഴുത്ത് പോലുള്ള ഈ റോഡ് വേണ്ട വിധത്തില്‍ ശാസ്ത്രീയമായി നവീകരിച്ചില്ല എന്ന ആക്ഷേപവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്. വശങ്ങള്‍ക്ക് വീതി കൂടിയതോടെ അനധികൃതമായി വലിയ വാഹനങ്ങള്‍ അടക്കം സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നുമുണ്ട്.  കനത്ത മഴ പെയ്യുമ്പോള്‍ പാടശേഖരങ്ങളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് മൂലമാണ് റോഡ് വീണ്ടും ഇരുന്നു താഴുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അടിയന്തരമായി ഈ ഭാഗത്തെ റോഡിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും  ആവശ്യമുയര്‍ന്നു.




Post a Comment

0 Comments