രാമപുരത്ത് ഈ വര്‍ഷത്തെ നാലമ്പല ദര്‍ശനത്തിന്റെ അവസാന ദിനങ്ങളില്‍ ഭക്തജനത്തിരക്കേറി. മാണി സി. കാപ്പന്‍ എം.എല്‍.എ. രാമപുരത്തെ നാലമ്പലങ്ങളില്‍ ദര്‍ശനം നടത്തി. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം, റെജി കൂടപ്പുലം, മത്തച്ചന്‍ പുതിയിടത്തുചാലില്‍, റോബി ഊടുപുഴ, കെ.കെ. ശാന്താറാം, എം.പി. കൃഷ്ണന്‍ നായര്‍, സന്തോഷ് തറപ്പേല്‍, രവീന്ദ്രന്‍ ആചാരി, മേജര്‍ മധുപാല്‍, മുകേഷ് കുന്നൂര്‍മന, അനില്‍ എന്നിവര്‍ക്കൊപ്പമാണ് MLA രാമപുരം, കൂടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലെത്തിയത്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഭാരവാഹികളായ രഘു കുന്നൂര്‍മന, അഡ്വ. എ.ആര്‍. ബുദ്ധന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ഷാള്‍ അണിയിച്ച്സ്വീകരിച്ചു.
0 Comments