Breaking...

9/recent/ticker-posts

Header Ads Widget

മണ്ണയ്ക്കനാട് കര്‍ഷക ദള ഫെഡറേഷന്‍ അഗ്രി ഫെസ്റ്റ് സംഘടിപ്പിച്ചു.

 


മണ്ണയ്ക്കനാട് കര്‍ഷക ദള ഫെഡറേഷന്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ അഗ്രി ഫെസ്റ്റ് സംഘടിപ്പിച്ചു.  സ്വദേശ വിദേശ ഫലവൃക്ഷ തൈകള്‍, പൂച്ചെട്ടികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും, വിപണനം മേളയില്‍  സംഘടിപ്പിച്ചിരുന്നു. മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളി അങ്കണത്തില്‍ നടന്ന മേളയുടെ ഉദ്ഘാടനം കര്‍ഷകള ദള ഫെഡറേഷന്‍ ഡയറക്ടര്‍ ഫാദര്‍ സ്‌കറിയ മലമാക്കല്‍ നിര്‍വഹിച്ചു. വിവിധയിനം പേര, സപ്പോട്ട, അവക്കാഡോ, മാവ്, പ്ലാവ്,  തെങ്ങ്, കമുങ്ങ് തുടങ്ങി നൂറ്റിഇരുപതോളം ഫലവൃക്ഷ തൈകളും ചെടികളും മേളയില്‍ ഒരുക്കിയിരുന്നു.




Post a Comment

0 Comments