മാന്നാനം സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. ഭാരതാംബയുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയുമൊക്കെ വേഷമണിഞ്ഞും ദേശീപതാകയേന്തിയും കുട്ടികള്‍ ആഘോഷ പരിപാടികളില്‍ പങ്കാളികളായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സ്‌കൂള്‍ മാനേജര്‍ റവ. ഡോ. കുര്യന്‍ ചാലങ്ങാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഫാ. സജി പാറക്കടവില്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാത്യു, എം.പി.ടി.എ പ്രസിഡന്റ് മഞ്ജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ സാംസ്‌കാരിക റാലിയും നടന്നു. പ്രച്ഛന്നവേഷ മത്സരം, പ്ലക്കാര്‍ഡ് ഡിസൈനിംഗ്, സ്വാതന്ത്ര്യദിന ക്വിസ് എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു. വിജയികള്‍ക്ക് ഫാ. സജി പാറക്കടവില്‍ പുരസ്‌കാരങ്ങള്‍ നല്‍കി. എല്‍കെജി, യുകെജി വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി നൃത്തം അവതരിപ്പിച്ചു.
0 Comments