മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ പൂ കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, വാര്‍ഡ് മെമ്പര്‍ പ്രസീദ സജീവ് , കൃഷി ഓഫീസര്‍ ഡെന്നിസ് ജോര്‍ജ്, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഉഷ ഹരിദാസ്, കുടുംബശ്രീ കൃഷി സി.ആര്‍.പി. രേഷ്മ ടി ബാബു, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
0 Comments