Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ സ്ലീവാ മെഡിസിറ്റി അസംപ്ഷന്‍ മെഡിക്കല്‍ സെന്റര്‍ മേലുകാവുമറ്റത്ത് ആഗസ്റ്റ് 13 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

 


പാലാ മാര്‍ സ്ലീവാ മെഡിസിറ്റി  അസംപ്ഷന്‍ മെഡിക്കല്‍ സെന്റര്‍ മേലുകാവുമറ്റത്ത് ആഗസ്റ്റ് 13 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. മാര്‍ സ്ലീവാ മെഡിസിറ്റി പാലായും,  മേലുകാവുമറ്റം സെന്റ് തോമസ് ഇടവകയും  സഹകരിച്ച് ആരംഭിക്കുന്ന മെഡിക്കല്‍ സെന്ററിന്റെ ആശിര്‍വാദം ഓഗസ്റ്റ് 13 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ രൂപത ബിഷപ്  മാര്‍ ജോസഫ് കല്ലറങ്ങാട്ടും, ഉദ്ഘാടനം സിഎസ്‌ഐ ഈസ്റ്റ് കേരള ബിഷപ്പ് റൈറ്റ്.റവ.വി.എസ്.ഫ്രാന്‍സിസും  നിര്‍വ്വഹിക്കും്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ ആരോഗ്യപുരോഗതിക്ക് സഹായകമാകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉദ്യമത്തിനു തുടക്കം കുറിക്കുന്നതെന്നു മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍  മോണ്‍. ഡോ.ജോസഫ് കണിയോടിക്കല്‍, മേലുകാവുമറ്റം സെന്റ് തോമസ് ചര്‍ച്ച് വികാരി റവ.ഫാ.ജോര്‍ജ് കാരാംവേലില്‍ എന്നിവര്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഫാമിലി ഫിസിഷ്യന്റെ സേവനവും, വൈകിട്ട് 4 മുതല്‍ 5 വരെ വിവിധ സ്‌പെഷ്യാലിറ്റി ,  സൂപ്പര്‍ സ്‌പെഷ്യലിറ്റി ഡോക്ടര്‍മാരുടെ സേവനവും മേലുകാവുമറ്റം  മെഡിക്കല്‍ സെന്ററില്‍ ലഭ്യമാണ്.പള്‍മനറി മെഡിസിന്‍, റുമറ്റോളജി, നെഫ്രോളജി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി,എന്‍ഡോക്രൈനോളജി, ന്യൂറോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളാണ്  മേലുകാവുമറ്റം സെന്ററില്‍ നിന്ന് ലഭിക്കുന്നത്. കൂടാതെ ആധുനിക സംവിധാനമുള്ള ലബോറട്ടറി, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്കുള്ള ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് , ലാബ് റിപ്പോര്‍ട്ടുകള്‍ ,തുടങ്ങിയ സേവനങ്ങളും മാര്‍ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷന്‍ മെഡിക്കല്‍ സെന്റര്‍ മേലുകാവുമറ്റത്ത് ലഭ്യമാണ്.




Post a Comment

0 Comments