മറ്റക്കര തുരുത്തിപ്പള്ളി ക്ഷേത്രത്തിലെ 42-മത് സപ്താഹ യജ്ഞത്തിന് തുടക്കമായി. പുന്നപ്ര കൃഷ്ണറാം ആണ് യജ്ഞാചാര്യന്‍. വ്യാഴാഴ്ച വൈകീട്ട് നടന്ന സപ്താഹ യജ്ഞ സമാരംഭ ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാഗം അവിട്ടം തിരുന്നാള്‍ ആദിത്യവര്‍മ്മ ഭദ്രദീപം തെളിയിച്ചു. മറ്റക്കര മഞ്ഞക്കാവ് ശ്രീകൃഷ്ണാശ്രമം മഠാധിപതി സ്വാമി വിശുദ്ധാനന്ദ മഹാരാജ് പൂര്‍ണ്ണ കുംഭം നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. ഭദ്രദീപ പ്രകാശനത്തിന് ശേഷം യജ്ഞശാലയില്‍ നടന്ന ചടങ്ങില്‍ അവിട്ടം തിരുന്നാള്‍ ആദിത്യവര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. ദേവസ്വം സെക്രട്ടറി ശ്രീകാന്ത് മറ്റക്കര സ്വാഗതമാശംസിച്ചു. ദേവസ്വം പ്രസിഡന്റ് ആര്‍ വേണുഗോപാല്‍ ആദിത്യവര്‍മ്മയ്ക്ക് ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് മറ്റക്കര മഞ്ഞക്കാവ് ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം അവിട്ടം തിരുന്നാള്‍ ആദിത്യവര്‍മ്മ നിര്‍വ്വഹിച്ചു. യജ്ഞവേദിയില്‍ ആചാര്യന്‍ പുന്നപ്ര കൃഷ്ണറാം ഭാഗവത മഹാത്മ്യപ്രഭാഷണം നടത്തി. സപ്താഹത്തിനോട് അനുബന്ധിച്ചുള്ള കലവറ നിറയ്ക്കല്‍ ഘോഷയാത്ര വ്യാഴാഴ്ച രാവിലെ ദേശ വഴികളില്‍ നടന്നു സപ്താഹത്തിന്റെ ഭാഗമായി വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ദുരിതാശ്വാസ നിധി സമാഹരണവും നടക്കും. ഇതുവഴി ലഭിക്കുന്ന തുക വയനാട് ദുരിതാശ്വാനിധിയിലേക്ക് നല്‍കും എന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഓഗസ്ത് 15ന് സപ്താഹം സമാപിക്കും.
0 Comments