Breaking...

9/recent/ticker-posts

Header Ads Widget

MDMA യുമായി ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

 


MDMA യുമായി ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. കോട്ടയത്ത് യുവാക്കള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വില്പന നടത്തുന്നതിനായി സൂക്ഷിച്ച .678 ഗ്രാം എംഡിഎംഎ യുമായാണ് എംആര്‍ഐ ടെക്‌നീഷ്യന്‍  പിടിയിലായത്.  കോട്ടയം കുഴിമറ്റം സ്വദേശി സിബിന്‍ സജിയെയാണ് കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.പി സിബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. ആനന്ദരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ്  ചിങ്ങവനം കുരിശ് പള്ളിക്ക് സമീപത്ത് വച്ച് ഇയാളെ പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  പ്രതി ചങ്ങനാശ്ശേരിയിലെ ആശുപത്രിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരുകയാണ്. ഇയാളുടെ  കൈയ്യില്‍ നിന്നും മയക്ക്മരുന്ന് വാങ്ങി ഉപയോഗിക്കുന്നവര്‍ നിരവധിയാളുകള്‍ ഉണ്ടെന്ന് എക്‌സൈസ് കരുതുന്നു.. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.




Post a Comment

0 Comments