Breaking...

9/recent/ticker-posts

Header Ads Widget

കോടതി ജീവനക്കാരന്റെ മൊബൈല്‍ മോഷ്ടിച്ചു.

 


ട്രയിന്‍ യാത്രയ്ക്കിടയില്‍ കോടതി ജീവനക്കാരന്റെ മൊബൈല്‍ മോഷ്ടിച്ചു. മോഷണം നടത്തിയ അസം സ്വദേശിയെ ട്രെയിനിനുള്ളില്‍ നിന്നും  കോട്ടയം റെയില്‍വേ പൊലീസ് പിടികൂടി.  അസം സ്വദേശിയായ ഷിബാനന്ദ ബിശ്വാസിനെ (23)യാണ് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 2 45 ഓടെ യായിരുന്നു സംഭവം നടന്നത്. ചെന്നൈ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കോഴിക്കോട് സ്വദേശിയായ കോടതി ജീവനക്കാരന്റെ മൊബൈല്‍ ഫോണാണ് ട്രെയിനിനുള്ളില്‍ നിന്നും മോഷണം പോയത്. മൊബൈല്‍ ഫോണ്‍ മോഷണം പോയ വിവരം  ഉടമ  കോട്ടയം റെയില്‍വേ പൊലീസില്‍ അറിയിച്ചു. തുടര്‍ന്നു റെയില്‍വേ പൊലീസ് ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments