Breaking...

9/recent/ticker-posts

Header Ads Widget

ഒരു ലക്ഷം രൂപ കോട്ടയം കളക്ടര്‍ മുഖേന കൈമാറി.

 


വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുളക്കുളം  സര്‍വീസ് സഹകരണ ബാങ്ക് പൊതുനന്മ ഫണ്ടില്‍ നിന്ന് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ കോട്ടയം കളക്ടര്‍ മുഖേന കൈമാറി. കോട്ടയത്ത് കളക്ടറുടെ ചേമ്പറില്‍ വെച്ച് പ്രസിഡന്റ് ബാബു ജോണ്‍, ബോര്‍ഡ് അംഗം ഷാജി പോള്‍, സെക്രട്ടറി വി കെ സന്തോഷ് കുമാര്‍, സ്റ്റാഫ് അംഗം വി ടി തോമസ് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. തുടര്‍ സഹായമായി ജീവനക്കാരും ബോര്‍ഡ് അംഗങ്ങളും അവരുടെ വിഹിതവും  കൈമാറുമെന്ന് ബാങ്ക് ഭാരവാഹികള്‍ പറഞ്ഞു.




Post a Comment

0 Comments