പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ നഴ്‌സിംഗ് വിഭാഗത്തിന് നഴ്‌സിംഗ് എക്‌സലന്‍സിനുള്ള എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എന്‍എബിഎച്ച് നഴ്‌സിംഗ് എക്‌സലന്‍സ് അക്രഡിറ്റേഷന്‍ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് കൈമാറ്റവും നിര്‍വ്വഹിച്ചു. ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ലഫ്.കേണല്‍ മജല്ല മാത്യു, ക്വാളിറ്റി വിഭാഗം മാനേജര്‍ സിറിയക് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നു സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആതുരസേവന രംഗത്ത് കേരളത്തിലെ നഴ്‌സുമാര്‍ വഹിക്കുന്ന പങ്ക് ലോകം അംഗീകരിച്ചു കഴിഞ്ഞതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ആരോഗ്യ സേവനത്തില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ മികവിന്റെ കേന്ദ്രമായി മാറാന്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചു കഴിഞ്ഞു. ഗ്രാമീണ മേഖലയില്‍ പൊതുജനസേവനത്തിനായി ഇത്തരത്തില്‍ ഒരു ആശുപത്രി നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കിയ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീര്‍ഘവീക്ഷണവും നന്മയും എക്കാലവും ആദരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. രോഗീകേന്ദ്രീകൃത സമീപനവും ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങളുടെ ഭാവി മാതൃകയും എന്ന പ്രഖ്യാപിത സന്ദേശം അനുസരിച്ചു ഉന്നത നിലവാരം പുലര്‍ത്തി മുന്നോട്ട് പോകുന്നതാണ് മാര്‍ സ്ലീവാ മെഡിസിറ്റിയെ നേട്ടങ്ങളില്‍ എത്തിക്കുന്നതിന് കാരണമമെന്നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. 2023ല്‍ ആശുപത്രിക്കു എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നു. ജോസ്.കെ.മാണി എംപി മുഖ്യ സന്ദേശം നല്‍കി. മികച്ച പരിസ്ഥിതി - ഊര്‍ജ- ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന മലിനികീരണ നിയന്ത്രണ ബോര്‍ഡിന്റെ ഒന്നാം സ്ഥാനം ലഭിച്ചതിന് ആശുപത്രി എന്‍ജിനീയറിംഗ് ടീമിനെ ചടങ്ങില്‍ ആദരിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഡോ.ജോസഫ് കണിയോടിക്കല്‍, നഴ്‌സിംഗ് ഡയറക്ടര്‍ റവ ഫാ.സെബാസ്റ്റ്യന്‍ കണിയാംപടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments