Breaking...

9/recent/ticker-posts

Header Ads Widget

പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിരോഷിമ- നാഗസാക്കി, കിറ്റ് ഇന്ത്യ ദിനാചരണം

 


പ്രവിത്താനം  സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ- നാഗസാക്കി, കിറ്റ് ഇന്ത്യ ദിനങ്ങള്‍ സമുചിതമായി ആചരിച്ചു. കത്തിച്ച തിരികളും, പ്ലകാര്‍ഡുകളും, സുഡോക്കു പക്ഷികളുമായി കുട്ടികള്‍ നടത്തിയ സമാധാന റാലി ശ്രദ്ധേയമായി. ഹിരോഷിമ-നാഗസാക്കി സംഭവങ്ങളുടെ പശ്ചാത്തലം കുട്ടികള്‍ അവതരിപ്പിച്ചു. ഇനിയൊരു ആണവയുദ്ധം ലോകത്തില്‍ ഉണ്ടാകാതിരിക്കട്ടെ എന്ന ആഹ്വാനവുമായി സമാധാന പ്രതിജ്ഞ ഏവരും ഏറ്റുചൊല്ലി. യുദ്ധവിരുദ്ധ ആശയങ്ങള്‍ ഉള്‍പ്പെടുത്തി വിവിധ കലാപരിപാടികള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്നു. ഹെഡ്മാസ്റ്റര്‍ അജി വി. ജെ. സമാധാന ദിന സന്ദേശം നല്‍കി.  കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗം, ക്വിസ്, കവിതാ രചന, കുറിപ്പ് തയ്യാറാക്കല്‍, ഉപന്യാസം, ചാര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയ വിവിധ മത്സരങ്ങളും നടത്തി. മാര്‍ട്ടിന്‍ എസ്. അരീക്കാട്ട്, ഗൗതം വി ജെ, അര്‍പ്പണ സുനില്‍, ഏഞ്ചലീന മാര്‍ട്ടിന്‍, എഭിനോവ മാര്‍ട്ടിന്‍, കാര്‍ത്തിക് കൃഷ്ണ എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.  പരിപാടികള്‍ക്ക് സി. ആന്‍സി ടോം, ബീന മോള്‍ അഗസ്റ്റിന്‍, എലിസബത്ത് മാത്യു, ലീന സെബാസ്റ്റ്യന്‍, സോളി തോമസ്, റാണി മാനുവല്‍, നയന്‍താര ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments