Breaking...

9/recent/ticker-posts

Header Ads Widget

നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമാനൂര്‍ സ്വദേശി ആര്‍ ശ്രീജിത്ത് സ്വര്‍ണ മെഡല്‍ നേടി

 


ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന 16-ാമത് നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗം ഫ്രീ ഹാന്‍ഡ് മത്സരത്തില്‍ ഏറ്റുമാനൂര്‍ സ്വദേശി ആര്‍ ശ്രീജിത്ത് സ്വര്‍ണ മെഡല്‍ നേടി . 65 മുതല്‍ 80 കിലോ വരെയുള്ള വിഭാഗത്തില്‍ ആയിരുന്നു ശ്രീജിത്തിന്റെ മത്സരം. കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ആന്ധ്രപ്രദേശ്, പഞ്ചാബ്, ആസ്സാം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈ വിഭാഗത്തില്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു. ഫൈനലില്‍ ഹരിയാന സ്വദേശിയെ തോല്‍പ്പിച്ചാണ് ശ്രീജിത്ത് സ്വര്‍ണ്ണം നേടിയത്. ഏറ്റുമാനൂര്‍ സരസ്വതി മന്ദിരം വീട്ടില്‍ രാജുവിന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രീജിത്ത്. എട്ടാം ക്ലാസ് മുതല്‍ ചെറുവാണ്ടൂര്‍ ശ്രീപതി സിവിഎന്‍ കളരിയില്‍ നിന്നും ശ്രീജിത്ത് കളരി അഭ്യസിച്ചിരുന്നു. ചെറുവാണ്ടൂര്‍ കെ.ജി മുരളീധര ഗുരുക്കള്‍ സ്ഥാപിച്ച ശ്രീപതി സിവിഎന്‍ കളരിയിലെ മുഖ്യ പരിശീലകനും മുന്‍ കളരി ചാമ്പ്യനും പോലീസ് സബ് ഇന്‍സ്‌പെക്ടറുമായ മനോജ് മുരളീധര ഗുരുക്കള്‍, സഹോദരന്‍ ബിജു മുരളീധര ഗുരുക്കളുടെയും കീഴിലാണ് ശ്രീജിത്ത് പരിശീലനം നേടിയത്.




Post a Comment

0 Comments