നീണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യ മുക്തം നവകേരളം ശില്പശാല സംഘടിപ്പിച്ചു. പ്രാവട്ടം അരുണോദയം എസ്എന്‍ഡിപി ഹാളില്‍ നടന്ന ശില്‍പ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് അധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി . ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹൈമി ബോബി, ബ്ലോക്ക് മെമ്പര്‍ തോമസ് കോട്ടൂര്‍ ,പഞ്ചായത്ത് മെമ്പര്‍ ലൂക്കോസ് തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ശുചിത്വമിഷന്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയ കൃഷ്ണന്‍ വിഷയാവതരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി രതി റ്റി നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാലിന്യമുക്ത നവകേരളം ഏറ്റുമാനൂര്‍ ബ്ലോക്ക് തല കണ്‍വീനറും ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ ഷറഫ് പി ഹംസ, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വേദവ്യാസന്‍, മാലിന്യമുക്ത നവകേരളം പഞ്ചായത്ത് തല കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണന്‍ നായര്‍, ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.എസ് ഷാജി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എന്‍.ജെ റോസമ്മ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments