ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയില്‍ തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ ജോസഫ് പെരുന്തോട്ടം ആര്‍ച്ച്ബിഷപ് സ്ഥാനത്തു നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ചാണ് പ്രഖ്യാപനം നടന്നത്.
52-ാം വയസ്സിലാണ് മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തയാവുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി സഹായ മെത്രാനായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച് ബിഷപ്പാണ് മാര്‍ തോമസ് തറയില്‍.
0 Comments