Breaking...

9/recent/ticker-posts

Header Ads Widget

ഓണം ഖാദി മേളയ്ക്ക് തുടക്കമായി.

 


കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്ക് തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ബേക്കര്‍ ജംങ്ഷനിലെ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. കൈത്തറി മേഖലയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഡിസൈനര്‍ വസ്ത്രങ്ങളുടെ പുറത്തിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗങ്ങളായ കെ.എസ്. രമേഷ് ബാബു, സാജന്‍ തൊടുകയില്‍,കോട്ടയം ഭവന്‍ ഡയറക്ടര്‍ ബി. വിന്ദ്യ, പ്രോജക്റ്റ് ഓഫീസര്‍ എം.വി. മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭാംഗം സിന്‍സി പാറയില്‍ സമ്മാനകൂപ്പണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഖാദി ഓണം മേള സെപ്റ്റംബര്‍ 14 വരെ നടക്കും. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റും ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാനകൂപ്പണുകളും ലഭിക്കും.




Post a Comment

0 Comments