Breaking...

9/recent/ticker-posts

Header Ads Widget

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

 


പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ  ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. ജ്വലിതം 2024 പ്രോഗ്രാം പാല പോലീസ് സ്റ്റേഷനിലെ ASI  നിസ പി.എസ് നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍   ബിജി ജോജോ മുഖ്യ പ്രഭാഷണം നടത്തി. ജനമൈത്രി SCPO ദീപ്ത് ആര്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റീന മോള്‍ എബ്രഹാം, ആശ ടിവി, എച്ച് എം ഇന്‍ ചാര്‍ജ് ശ്രീകല. കെ, കെ. റ്റി.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.  ബാലവേല വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പാലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റര്‍ രചന മത്സരത്തിന്റെയും പാലാ ചൈല്‍ഡ് ഫ്രണ്ട്ലി പോലീസ് നടത്തിയ വിവിധ മത്സരങ്ങളുടെയും സമ്മാനവിതരണവും നടത്തി.




Post a Comment

0 Comments