Breaking...

9/recent/ticker-posts

Header Ads Widget

ആല്‍മരത്തെയുടെ വേരുകള്‍ പിഴുതുമാറ്റി

 


പാലാ ഗവ: ജനറല്‍ ആശുപത്രിയുടെ തീയേറ്റര്‍ ബ്ലോക്ക് ഉള്‍പ്പെടുന്ന ആറു നില മന്ദിരത്തിന്റ മേല്‍തട്ടില്‍ കോണ്‍ക്രീറ്റിനിടയില്‍ വളര്‍ന്ന് അടി നിലകളിലേക്ക് വേരുപടലം വ്യാപിച്ച ആല്‍മരത്തെയുടെ വേരുകള്‍ പിഴുതുമാറ്റി. വേരുകള്‍ ഇറങ്ങി തീയേറ്റര്‍ ബ്ലോക്കിലെ ഭിത്തിയില്‍ വിള്ളല്‍ വീഴ്ത്തുകയും തിയേറ്ററിനുള്ളിലെ ഭിത്തികളിലും മറ്റു നിലകളിലേയ്ക്കും നനവ് പടരുകയും ചെയ്തിരുന്നു.. നിരവധി തവണ ആല്‍ചെടി നശിപ്പിച്ചിരുന്നുവെങ്കിലും ആഴ്ച്ചകള്‍ക്കുള്ളില്‍ വീണ്ടും പൂര്‍വ്വാധിക ശക്തിയോടെ തളിര്‍ക്കുകയുമായിരുന്നു. ആല്‍ച്ചെടിയുടെ വേരുശൃംഖല ആശുപത്രിയുടെ ബഹുനില മന്ദിരത്തിന് ബലക്ഷയം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് , എച്ച്.ഐ. പി.സിന്ധു നാരായണന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം പാലാ ക്വിക്ക് റെസ്‌പോണ്‍സ് ടീം അംഗം ജസ്റ്റിന്‍ ,  ആല്‍ ചെടി വേരോടെ പിഴുതു മാറ്റിയത്.  വേരുകള്‍ മുറിച്ചുമാറ്റാന്‍ ഹോസ്പിറ്റല്‍ പ്ലമ്പര്‍ ജിജോയും ഒപ്പമുണ്ടായിരുന്നു.




Post a Comment

0 Comments